Thursday, July 29, 2021
Home Gulf UAE വിസിറ്റ് വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ച് യുഎഇ

വിസിറ്റ് വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ച് യുഎഇ

അബൂദബി: യുഎഇയില്‍ മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസക്കാര്‍ക്ക് രാജ്യം വിടുന്നതിന് ഒരു മാസം കൂടി കൂടുതല്‍ അനുവദിച്ചു. ആഗസ്ത് 11ന് അകം നാടുവിടുകയോ വിസ പുതുക്കുകയോ വേണമെന്ന നിര്‍ദേശത്തിലാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ആവശ്യമെങ്കില്‍ ആഗസ്ത് 11 മുതല്‍ 30 ദിവസത്തേക്ക് ഗ്രേസ് പിരീഡ് നേടി രാജ്യത്ത് തുടരാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അറിയിച്ചു.
ഒറ്റ തവണ മാത്രമാണ് ഇത്തരത്തില്‍ ഗ്രേസ് പിരീഡ് അനുവദിക്കുക. ഈ കാലയളവില്‍ വിസ പുതുക്കുകയോ താമസ-തൊഴില്‍ വിസയിലേക്ക് മാറുകയോ ചെയ്യാത്ത പക്ഷം 30 ദിവസം തികയുന്നതോടെ രാജ്യം വിടേണ്ടി വരും. അല്ലെങ്കില്‍ പിഴ ഈടാക്കും.

വിസ, തിരിച്ചറിയല്‍ കാര്‍ഡ് സേവനങ്ങള്‍ അതോറിറ്റി ഇതിനകം പുനരാരംഭിച്ചു കഴിഞ്ഞു. അതോറിറ്റിയുടെ ica.gov.ae വെബ്സൈറ്റിലൂടെ വിസ പുതുക്കുന്നതിനുള്ള സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാവും.

Most Popular