Friday, May 14, 2021
Home Gulf UAE യു.എ.ഇ വിദേശകാര്യ മന്ത്രി ലണ്ടനില്‍; യു.കെ അധികൃതരുമായി കൂടിക്കാഴ്​ച നടത്തി

യു.എ.ഇ വിദേശകാര്യ മന്ത്രി ലണ്ടനില്‍; യു.കെ അധികൃതരുമായി കൂടിക്കാഴ്​ച നടത്തി

ലണ്ടന്‍: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ യു.കെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ഓഫിസ് വകുപ്പ് മന്ത്രി ജെയിംസ് ക്ലവര്‍ലിയുമായി കൂടിക്കാഴ്ച നടത്തി. അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്‌യാന്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ചര്‍ച്ച.

പ്രാദേശകവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നു. കോവിഡിനെതിരായ യു.എ.ഇയുടെ പോരാട്ടത്തെ അഭിനന്ദിച്ച ക്ലവര്‍ലി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. യു.കെയിലെ യു.എ.ഇ അംബാസിഡര്‍ മന്‍സൂര്‍ അബ്ദുല്ല ബെല്‍ഹോള്‍, യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസിഡര്‍ പാട്രിക് മോഡി എന്നിവരും കൂടെയുണ്ടായിരുന്നു.

Most Popular