Friday, July 23, 2021
Home Newsfeed ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ മലയാളി വിദ്യാര്‍ഥിയായി തസ്‌നീം അസ്ലം

ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ മലയാളി വിദ്യാര്‍ഥിയായി തസ്‌നീം അസ്ലം

ഷാര്‍ജ: യുഎഇ നല്‍കുന്ന ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യമലയാളി വിദ്യാര്‍ഥിയായി ആലപ്പുഴ സ്വദേശി. ഷാര്‍ജ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ തസ്‌നിം അസ്ലമാണ് പഠനമികവില്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ ചന്തിരൂര്‍ അല്‍സനബിലില്‍ മുഹമ്മദ് അസ്‌ലമിന്റെയും സുനിതയുടെയും മകളാണ് തസ്‌നീം.

കഴിഞ്ഞ വര്‍ഷം ഷാര്‍ജ അല്‍ ഖാസിമിയ യൂനിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക് ശരിഅയില്‍ ഡിഗ്രിക്ക് ഒന്നാം റാങ്ക് നേടിയിരുന്നു. ഇപ്പോള്‍ ഷാര്‍ജ യൂനിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍(ഫിഖ്ഹില്‍)ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. 2031 മേയ് 23 വരെ ഇവിടെ താമസിക്കാന്‍ അനുമതി നല്‍കുന്ന വിസയാണ് തസ്‌നിം അസ്ലമിന് ലഭിച്ചത്. സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ യുഎഇയില്‍ നാലാം റാങ്ക് നേടിയിരുന്നു.

ഷാര്‍ജ അല്‍ ഖാസിമിയ യൂനിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെയാണ് നാലുവര്‍ഷ ബിരുദം പഠിച്ച് 72 രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ പിന്തള്ളി ഒന്നാം റാങ്ക് നേടിയത്. ഷാര്‍ജ സര്‍ക്കാരിന്റെ നോബിള്‍ ഖുര്‍ആന്‍ ആന്‍ഡ് സുന്ന ഡിപ്പാര്‍ട്‌മെന്റില്‍ അധ്യാപികയുമാണ്. സാമൂഹിക സേവനത്തിലും താല്‍പര്യമുള്ള തസ്‌നിം ഷാര്‍ജ റെഡ് ക്രസന്റിലെ സജീവ അംഗമാണ്.
ALSO WATCH

 

Most Popular