Sunday, June 20, 2021
Home Gulf UAE യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഗോള്‍ഡന്‍ വിസ

യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ഗോള്‍ഡന്‍ വിസ

അബൂദബി: യുഎഇയില്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. രാജ്യത്തെ ദീര്‍ഘകാല പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന ഈ വാര്‍ത്ത യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപിച്ചത്.

പിഎച്ച്ഡി ഉള്ളവര്‍, ഡോക്ടര്‍മാര്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്, ഇക്ട്രിസിറ്റി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിലെ എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് പുതിയ റെസിഡന്‍സി വിസ ലഭിക്കുമെന്ന് ട്വിറ്ററിലൂടെ ശെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയിലെ അംഗീകൃത സര്‍വകലാശാലകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ (3.8 ജിപിഎയോ അതില്‍ കൂടുതലോ) നേടുന്ന ആളുകള്‍ക്കും സുവര്‍ണ്ണ വിസ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, പകര്‍ച്ചവ്യാധി-വൈറസ് തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ്ഡ് ഡിഗ്രി ഉള്ളവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കും. രാജ്യത്തെ ഹൈസ്‌കൂളുകളില്‍ നിന്ന് ഉന്നത വിജയം നേടുന്നവരും അവരുടെ കുടുംബാംഗങ്ങളും പുതിയ പട്ടികയില്‍ ഉള്‍പ്പെടും.

ഇത് ആദ്യ ബാച്ച് മാത്രമാണെന്നും കൂടുതല്‍ വിഭാഗങ്ങളെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ശെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചു. രാജ്യത്തിന്റെ വികസനത്തിനു മുന്നോട്ടുള്ള കുതിപ്പിനും കഴിവും പ്രാപ്തിയും ഉള്ളവരെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
UAE grants 10-year golden visa to certain categories

Most Popular