ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍

UAE CONG BIDEN

അബുദബി: നാല്‍പ്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബൈഡന് അഭിനന്ദം വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ബുധനാഴ്ച സന്ദേശമച്ചു. യുഎസ് സെനറ്റിലും വൈസ് പ്രസിഡന്റായും ജോ ബൈഡന്‍ സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ യുഎഇ ഭരണനേതൃത്വത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്ന സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് ഖലീഫ സന്ദേശത്തില്‍ കുറിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും ജോ ബൈഡന് ആശംസകളറിയിച്ച് സന്ദേശമയച്ചു.

ALSO WATCH