Sunday, July 25, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 1078 പേര്‍ക്ക് കോവിഡ്

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 1078 പേര്‍ക്ക് കോവിഡ്

അബൂദബി: യുഎഇയില്‍ രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 1078 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 857 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 98,168 കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 90,618 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 79,676 പേര്‍ രോഗമുക്തരായി. 411 പേര്‍ മരിച്ചു.

UAE Health Ministry announces 1,078 new cases, 857 recoveries

Most Popular