Tuesday, August 3, 2021
Home Newsfeed ഇന്ത്യയില്‍ നിന്ന് ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്

ഇന്ത്യയില്‍ നിന്ന് ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യ, പാക്‌സിതാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടിയായാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്നത് മാത്രമാണ് ഇപ്പോള്‍ പറയാനാവുന്ന കാര്യമെന്നും തുടര്‍ന്നുള്ള കാര്യം ആ സമയത്ത് വിലയിരുത്തി പ്രഖ്യാപിക്കുമെന്നും എമിറേറ്റ്‌സ് ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 31 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇന്നലെ അബൂദബി വിമാന കമ്പനിയായ ഇത്തിഹാദ് അറിയിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ഇനിയൊരു അറിയിപ്പ് വരെ നീട്ടിവയ്ക്കുന്നതായാണ് ഏറ്റവുമൊടുവില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നത്.
ALSO WATCH

Most Popular