Friday, July 23, 2021
Home Gulf UAE യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജൂണ്‍ 4ന്

യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജൂണ്‍ 4ന്

ദുബൈ: വിശുദ്ധ ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ കോവിഡ് പാഞ്ചാതലത്തില്‍ ഈ വര്‍ഷവും ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചു. ജൂണ്‍ 4നാണ് പരീക്ഷ.

യു.എ.ഇക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാവുന്ന വിധത്തില്‍ ഇതിനായി പ്രത്യേക വെബ്സൈറ്റ് മുഖേന പരീക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. കെഎന്‍എം പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി മൗലവിയുടെ തസ്ഫീര്‍ ആസ്പദമാക്കി വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിയഞ്ചാം ജുസ്അ് ആണ് സിലബസായി തെരഞ്ഞടുത്തിരിക്കുന്നത്. പരീക്ഷയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് 25000,15000,10000 രൂപ ക്യാഷ് അവാര്‍ഡും സര്‍്ട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്.

റമദാന്‍ കാംപയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രഖ്യാപിച്ച ഒറ്റ നോമ്പ് ഇരട്ട പുണ്യം, ഈദ് കിസ്വ, ഇഫ്താര്‍ കിറ്റ് എന്നീ പദ്ധതികളുടെ ഭാഗമായി ഭക്ഷണ സാധങ്ങളടങ്ങിയ ഇഫ്താര്‍ കിറ്റ് ഇന്ത്യയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലെ കിശാന്‍ ഗഞ്ച്, താക്കൂര്‍ ഗഞ്ച്, കൊച്ചതമാന്‍, പൂര്‍ണ്ണിയ, കട്ടിഹാര്‍, അറാറിയ, ഉത്തരാഞ്ചുപൂര്‍, കരണ്ടിഗി, ഗുവാല്‍പൊക്കര്‍, ഏരിയകളിലെ 190 ഓളം ഗ്രാമങ്ങളില്‍ വിതരണം ചെയ്തു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ഐഎസ്എം കേരളയുമായി സഹകരിച്ച് പെരുന്നാല്‍ പുടവ വിതരണം ചെയ്യും.

റമദാനില്‍ യുഎഇയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ വിവിധ ശാഖകള്‍ നടത്തിയ, തന്‍ബിഹ്, ഓര്‍മ്മക്കായ് ഒരു റമദാന്‍, ഡ്രോപ്സ് ടോക് റമദാന്‍, ഖുര്‍ആന്‍ ക്വിസ് മത്സരങ്ങള്‍ എന്നിവ വിശ്വാസികള്‍ക്ക് നോമ്പിന് ഉണര്‍വ്വവേകി.

ഈദുഗാഹുകളിലും പള്ളികളിലും നടക്കുന്ന പെരുന്നാള്‍ നമസ്‌കാരം നിയന്ത്രിക്കുന്നതിന് ദുബൈ മത കാര്യവകുപ്പിന്റെ ആവശ്യപ്രകാരം ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയേഴ്‌സിന്റെ സേവനം ഉപയോഗപെടുത്താനും സെക്രെട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് എ.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഹുസൈന്‍ ഫുജൈറ, വി.കെ സക്കരിയ, കെ.എ.ജാഫര്‍ സാദിഖ്, അബ്ദുല്‍ വാഹിദ് മയ്യേരി, അബ്ദുറഹ്‌മാന്‍ ചീക്കുന്ന്, മുജീബ് എക്സല്‍ വാഴക്കാട്, അഷ്‌റഫ് പേരാമ്പ്ര, ഖാലിദ് പി. പി ഫുജൈറ, റഫീഖ് എറവറാംകുന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു.

Most Popular