Wednesday, August 4, 2021
Home Newsfeed ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 7.4 കോടി

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് 7.4 കോടി

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യന്‍ നാവികന് 10 ലക്ഷം ഡോളര്‍(ഏകദേശം 7.4 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ ഗണേഷ് ഷിന്‍ഡെയ്ക്ക് ആണ് മില്ലേനിയം മില്ല്യനര്‍ സീരിസിലുള്ള 0207 എന്ന നമ്പര്‍ ടിക്കറ്റില്‍ സമ്മാനം ലഭിച്ചത്. 36 വയസ്സുകാരനായ ഷിന്‍ഡെ ഇപ്പോള്‍ അവധി ആഘോഷത്തിനായി നാട്ടിലാണ്. ബ്രസീലിലാണ് നിലവില്‍ ജോലി ചെയ്യുന്നത്.

1999ല്‍ ദുബൈ ഡ്യൂട്ടിഫ്രീ മില്ലേനിയം മില്ല്യനര്‍ സീരീസ് നറുക്കെടുപ്പ് ആരംഭിച്ചത് മുതല്‍ 10 ലക്ഷം ഡോളര്‍ ലഭിക്കുന്ന 181ാമത്തെ ഇന്ത്യക്കാരനാണ് ഷിന്‍ഡെ. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ടിക്കറ്റ് എടുക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
ALSO WATCH

Most Popular