Wednesday, April 21, 2021
Home Gulf UAE യുഎഇ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി

യുഎഇ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി

ദുബയ്: 12 വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായി ബിഎല്‍സ് ദേര സെന്ററില്‍ അപേക്ഷിക്കാമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. ബിഎല്‍എസ് ഖലീജ് സെന്ററില്‍ പ്രാദേശിക അധികൃതര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണം കാരണം ഈ പ്രായത്തിലുള്ളവര്‍ക്ക് അവിടെ അപേക്ഷ നല്‍കാന്‍ സാധിക്കുന്നില്ല. അത്തരത്തിലുള്ള എല്ലാ അപേക്ഷകളും ദുബയ് ദേര സിറ്റി സെന്ററിന് എതിര്‍വശത്തുള്ള സീനത്ത് ബില്‍ഡിങിലെ ബിഎല്‍എസ് ദേരയില്‍ സമര്‍പ്പിക്കാമെന്ന് കോണ്‍സുലേറ്റ് അറിയിപ്പില്‍ പറയുന്നു.

UAE: Indian passport applications for under 12s, over 60s now available


 

Most Popular