Thursday, July 29, 2021
Home Newsfeed കോവിഡില്‍ ജോലി നഷ്ടപ്പെട്ട ദുബൈ പ്രവാസിക്ക് ഒരു കോടി രൂപയുടെ സമ്മാനം

കോവിഡില്‍ ജോലി നഷ്ടപ്പെട്ട ദുബൈ പ്രവാസിക്ക് ഒരു കോടി രൂപയുടെ സമ്മാനം

ദുബൈ: കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇന്ത്യക്കാരന് അഞ്ച് ലക്ഷം ദിര്‍ഹം(ഏകദേശം 1.13 കോടി ഇന്ത്യന്‍ രൂപ) ഭാഗ്യ സമ്മാനം. ദുബൈ മഹ്‌സൂസ് മില്ല്യനര്‍ ഡ്രോയുടെ രണ്ടാം സമ്മാനമാണ് തമിഴ്‌നാട് സ്വദേശിയായ നസീറിന് ലഭിച്ചത്.

ബലിപെരുന്നാളിന് നാട്ടിലേക്ക് എങ്ങിനെ പണമയക്കും എന്ന് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് തനിക്ക് ഈ സമ്മാനം ലഭിച്ചതെന്ന് നസീര്‍ പറയുന്നു. കോവിഡ് മൂലം ഏതാനും മാസം മുമ്പാണ് നസീറിന്റെ ജോലി നഷ്ടപ്പെട്ടത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നസീര്‍. സാമ്പത്തിക പ്രയാസം കാരണം കൂടെയുണ്ടായിരുന്ന കുടുംബത്തെ ഈയിടെ ഇന്ത്യയിലേക്ക് പറഞ്ഞയച്ചിരുന്നു.

ജോലിനഷ്ടപ്പെട്ട് കുടുംബത്തെ അകന്ന് കഴിയുന്ന സങ്കടത്തിലും ഏകാന്തതയിലും പ്രതീക്ഷ കൈവിട്ടിരുന്നില്ലെന്ന് നസീര്‍ പറയുന്നു. മഹ്‌സൂസില്‍ നിന്നുള്ള ഇമെയില്‍ ലഭിച്ച ഉടനെ ആദ്യം കുടുംബത്തെയാണ് വിളിച്ചറിയിച്ചത്. സമ്മാനമായി ലഭിച്ച പണം കൊണ്ട് ദുബയില്‍ സ്വന്തമായി ഒരു കഫ്റ്റീരിയ ആരംഭിക്കണം. ഭാര്യയെയും രണ്ട് മക്കളെയും തിരികെ കൊണ്ടു വരണം. ആ നിമിഷത്തിനായി കുടുംബം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് നസീര്‍ പറയുന്നു.

Most Popular