Thursday, July 29, 2021
Home Gulf UAE യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കെഎംസിസി വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് കെഎംസിസി വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു

ദുബായ്: പ്രവാസികള്‍ക്കായി ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളുടെ സര്‍വീസ് ഏര്‍പ്പെടുത്താന്‍ യുഎഇ കെഎംസിസി ദേശീയ കമ്മിറ്റി തീരുമാനിച്ചു. ഇതിനുള്ള അനുമതി തേടി ഭാരവാഹികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെയും നയതന്ത്ര കാര്യാലയങ്ങളെയും സമീപിച്ചു. സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാന്‍ എ പി ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, പ്രസിഡന്റ് പുത്തൂര്‍ റഹ്‌മാന്‍ എന്നിവരാണ് അനുമതിക്കായി അധികൃതര്‍ മുമ്പാകെ അപേക്ഷ നല്‍കിയത്.

ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പച്ചക്കൊടി വ്യോമയാന മന്ത്രാലയത്തിന് കിട്ടി. മുംബൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള അപേക്ഷകള്‍ നേരത്തേ സര്‍ക്കാരിന് കിട്ടിയിരുന്നു.

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി ലഭിച്ചിട്ടും നാട്ടിലേക്ക് പോകാന്‍ കഴിയാത്തവര്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവരില്‍ അടിയന്തര സാഹചര്യത്തില്‍ ഉള്ളവര്‍ക്കു വേണ്ടിയാണ് ഈ സംവിധാനമൊരുക്കുന്നത്.

ഇവരില്‍ നിന്ന് പരിശോധനയില്‍ കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിച്ച നിര്‍ധനരായ മടക്കയാത്രക്കാരെയാണു സര്‍വീസിനു അനുമതി ലഭിച്ചാല്‍ ചാര്‍ട്ടര്‍ ചെയ്ത വിമാന സര്‍വീസുകള്‍ വഴി സൗജന്യമായി നാട്ടിലെത്തിക്കുകയെന്ന് കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു.

UAE KMCC applied for chartered flight to kerala


 

Most Popular