Friday, June 18, 2021
Home Gulf UAE ദേശീയ ദിനത്തെ അടയാളപ്പെടുത്തി ഫാല്‍ക്കണ്‍ ഐ 2 ഉപഗ്രഹം വിക്ഷേപിച്ച് യു.എ.ഇ

ദേശീയ ദിനത്തെ അടയാളപ്പെടുത്തി ഫാല്‍ക്കണ്‍ ഐ 2 ഉപഗ്രഹം വിക്ഷേപിച്ച് യു.എ.ഇ

ദുബൈ: യുഎഇയുടെ 49-ാമത് ദേശീയ ദിനത്തെ അടയാളപ്പെടുത്തി നാലാമത്തെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഫാല്‍ക്കണ്‍ ഐ 2 വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച പുലര്‍ച്ചെ യുഎഇ സമയം 5.33 ന് ഫ്രഞ്ച് ഗയാനയിലെ ഫ്രഞ്ച്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് സോയൂസ് റോക്കറ്റില്‍ ഫാല്‍ക്കണ്‍ ഉപഗ്രഹുമായി റഷ്യന്‍ സോയൂസ് റോക്കറ്റ് കുതിച്ചത്. ഫാല്‍ക്കണ്‍ ഐ 2 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചുവെന്ന് അഡ്വാന്‍സ്ഡ് ടെക്നോളജി സഹമന്ത്രിയും യുഎഇ ബഹിരാകാശ ഏജന്‍സി മേധാവിയുമായ സാറാ അല്‍ അമിരി ട്വീറ്റ് ചെയ്തു.

Most Popular