Tuesday, June 15, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി വീണ്ടും കുറച്ചു

യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി വീണ്ടും കുറച്ചു

അബുദബി: കോവിഡ് -19 വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏഴ് എമിറേറ്റുകളിലുള്ള യുഎഇ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും സൗജന്യമായി ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സിനോഫാം നിര്‍മ്മിക്കുന്ന വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ദുബൈയില്‍ മാത്രം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഫൈസര്‍-ബയോടെക് വാക്‌സിനായിരിക്കും നല്‍കുക.

രാജ്യത്തെ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നടത്തിയ പ്രസ്താവനയില്‍ ഏറ്റവും കുറഞ്ഞ പ്രായത്തിന് ഏത് വാക്സിനാണ് നല്‍കുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

Most Popular