Tuesday, May 11, 2021
Home Gulf UAE യുഎഇയുടെ ചൊവ്വാ ദൗത്യം വെള്ളിയാഴ്ച്ചത്തേക്കു മാറ്റി

യുഎഇയുടെ ചൊവ്വാ ദൗത്യം വെള്ളിയാഴ്ച്ചത്തേക്കു മാറ്റി

ദുബൈ: ഇന്ന് അര്‍ധരാത്രിക്കു ശേഷം നടക്കേണ്ടിയിരുന്ന യുഎഇയുടെ ചൊവ്വാ ദൗത്യ വിക്ഷേപണം വെള്ളിയാഴ്ച്ചത്തേക്കു മാറ്റി. ജൂലൈ 17ന് യുഎഇ സമയം അര്‍ധരാത്രി 12.43ന് ആണ് പുതിയ തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.

യുഎഇ സ്‌പേസ് ഏജന്‍സി, മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ എന്നിവ മിസ്തുബിഷി ഹെവി ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് ഹോപ് പ്രോബ് എന്ന പേരിലുള്ള ചൊവ്വാദൗത്യം നടത്തുന്നത്. ജപ്പാനിലുള്ള താനെഗാഷിമ ദ്വീപില്‍ നിന്നാണ് ഹോപ് പ്രോബ് കുതിക്കുക. ഇവിടത്തെ മോശം കാലാവസ്ഥ പരിഗണിച്ചാണ് വിക്ഷേപണ സമയം മാറ്റിയതെന്ന് യുഎഇ അറിയിച്ചു. ദൗത്യം 2021 ഫെബ്രുവരിയില്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

UAE Mars Hope probe launch delayed to Friday on adverse weather

Most Popular