Tuesday, September 21, 2021
Home Ediotrs Pick ഇല്ലാത്ത കാന്‍സറിന് ശസ്ത്രക്രിയ; പ്രവാസി യുവതിക്ക് 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ഇല്ലാത്ത കാന്‍സറിന് ശസ്ത്രക്രിയ; പ്രവാസി യുവതിക്ക് 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബൂദബി: മാരകമായ കാന്‍സറുണ്ടെന്ന് പറഞ്ഞ ശസ്ത്രക്രിയ നടത്തിയ അബൂദബിയിലെ സ്വകാര്യ ആശുപത്രി യുവതിക്ക് 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി. വന്‍തുക വരുന്ന തന്റെ മെഡിക്കന്‍ ഇന്‍ഷുറന്‍സ് പോളിസി കണ്ടാണ് ആശുപത്രി ഇങ്ങിനെയൊരു ക്രൂരതയ്ക്ക് മുതിര്‍ന്നതെന്ന് യുവതി പറഞ്ഞു.

കേസ് പരിഗണിച്ച അബൂദബി ഫസ്റ്റ് ഇന്‍സറ്റന്‍സ് കോടതിയാണ് യുവതിയുടെ ശാരീരികവും മാനസികവുമായ നഷ്ടങ്ങള്‍ പരിഗണിച്ച് 5 ലക്ഷം ദിര്‍ഹം നല്‍കാന്‍ വിധിച്ചത്.

ദഹനക്കേടിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രാഥമികമായി ഒരു മെഡിക്കല്‍ ടെസ്റ്റ് നടത്തിയ ശേഷം ഒന്നാം പ്രതിയായ ഡോക്ടര്‍ അവരെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് കൂടുതല്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. തുടര്‍ന്ന് മറ്റൊരു ഡോക്ടര്‍(രണ്ടാം പ്രതി) അവര്‍ക്ക് കാന്‍സറുണ്ടെന്നും മാരകമായ ട്യൂമര്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തണമെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി.

സര്‍ജറിക്ക് ശേഷം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് യുവതി രണ്ടാമത്തെ ശസ്ത്രക്രിയക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കുകയായിരുന്നു. അവര്‍ നടത്തിയ പരിശോധനയിലാണ് അവര്‍ക്ക് കാന്‍സറുണ്ടായിരുന്നില്ലെന്നും ആദ്യത്തെ ആശുപത്രി അധികൃതര്‍ മനപൂര്‍വ്വം നുണ പറയുകയായിരുന്നുവെന്നും ബോധ്യമായത്.

മെഡിക്കല്‍ റിപോര്‍ട്ടുകള്‍ പരിശോധിക്കുന്നതിന് കോടതി പ്രത്യേക വൈദ്യസംഘത്തെ നിയോഗിച്ചിരുന്നു. തെറ്റായ രീതിയില്‍ നടത്തിയ ശസത്രക്രിയ യുവതിയുടെ വയറ്റില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.
ALSO WATCH

Most Popular