Monday, July 26, 2021
Home Gulf UAE യുഎഇയിലെ പള്ളികളില്‍ നാളെ മുതല്‍ 50 ശതമാനം പേര്‍ക്ക് പ്രവേശനം; വിശ്വാസികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

യുഎഇയിലെ പള്ളികളില്‍ നാളെ മുതല്‍ 50 ശതമാനം പേര്‍ക്ക് പ്രവേശനം; വിശ്വാസികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ദുബൈ: യുഎഇയിലെ പള്ളികളില്‍ നാളെ മുതല്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം. മസ്ജിദില്‍ ആകെ ഉള്‍ക്കൊള്ളുന്നതിന്റെ 50 ശതമാനം പേര്‍ക്ക് പ്രാര്‍ഥനയില്‍ പങ്കെടുക്കാം. സാമൂഹിക അകലം അടക്കമുള്ള കര്‍ശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ജൂലൈ 1 മുതല്‍ 30 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

ആളുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലമാണ് പാലിക്കേണ്ടത്. നേരത്തെ ഇത് 3 മീറ്ററായിരുന്നു. വാങ്ക് വിളിക്ക് ശേഷം നമസ്‌കാരം ആരംഭിക്കേണ്ട സമയം 10 മിനിറ്റായും വര്‍ധിപ്പിച്ചു. എന്നാല്‍ ഇത് മഗ്രിബ്(സന്ധ്യാ പ്രാര്‍ഥന) പ്രാര്‍ഥനയ്ക്ക് അഞ്ച് മിനിറ്റ് മാത്രം. മാസ്‌ക് ധരിച്ചുവേണം പള്ളികളിലെത്താന്‍. പ്രാര്‍ഥിക്കാനുള്ള മുസല്ല അവരവര്‍ കൊണ്ടുവരണം. വുളു (അംഗശുദ്ധി) വീടുകളില്‍ നിന്ന് എടുത്തുവേണം വരാന്‍. പ്രധാന പ്രാര്‍ഥനകള്‍ക്കേ പള്ളി ഉപയോഗിക്കാവൂ. വയോജനങ്ങള്‍, കുട്ടികള്‍, മറ്റു രോഗമുള്ളവര്‍ എന്നിവര്‍ സ്വയംരക്ഷ കരുതി പള്ളികളില്‍ വരരുത്.

പ്രധാന നിര്‍ദേശങ്ങള്‍

-അധികൃതര്‍ക്ക് പിന്തുടരാനുള്ള അല്‍ ഹൊസന്‍ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

-പ്രാര്‍ഥനാ വേളയിലും മാസ്‌ക് ധരിക്കുക.

-2 മീറ്റര്‍ അകലം പാലിക്കുക.

-മുസല്ല(പ്രാര്‍ഥനാ വിരിപ്പ്) കൊണ്ടുവരിക.

-പള്ളികളില്‍ ഖുര്‍ആന്‍ ലഭ്യമാവില്ല. പാരായണം ചെയ്യേണ്ടവര്‍ മൊബൈല്‍ ഫോണിലൂടെ നിര്‍വഹിക്കുക.

-പള്ളികളുടെ പ്രവേശന കവാടങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കരുത്.

-മറ്റുള്ളവര്‍ക്ക് കൈ കൊടുക്കുകയോ ആശ്ലേഷിക്കുകയോ ചെയ്യരുത്.


 

Most Popular