Tuesday, June 15, 2021
Home Gulf UAE 107 ദിവസത്തിന് ശേഷം യുഎഇയിലെ മസ്ജിദുകള്‍ തുറന്നു; മാസ്‌ക്കും കൈയുറകളും ധരിച്ച് പ്രാര്‍ഥനയ്‌ക്കെത്തി വിശ്വാസികള്‍

107 ദിവസത്തിന് ശേഷം യുഎഇയിലെ മസ്ജിദുകള്‍ തുറന്നു; മാസ്‌ക്കും കൈയുറകളും ധരിച്ച് പ്രാര്‍ഥനയ്‌ക്കെത്തി വിശ്വാസികള്‍

ദുബൈ: നീണ്ട 107 ദിവസങ്ങള്‍ക്ക് ശേഷം യുഎഇയിലെ മ്‌സ്ജിദുകള്‍ ഇന്ന് വിശ്വാസികളെ സ്വീകരിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയിട്ട ആരാധനാലയങ്ങള്‍ ഇന്ന് പ്രഭാത പ്രാര്‍ഥനയോട് കൂടിയാണ് ആരാധനയ്ക്കായി തുറന്നത്. പുലര്‍ച്ചെ 4.03ന് ഫജര്‍ നമസ്‌കാരത്തിനുള്ള ബാ്ങ്ക് വിളി സ്വീകരിച്ച വിശ്വാസികള്‍ മാസ്‌ക്കും കൈയുറകളും ധരിച്ചാണ് എത്തിയത്.

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് രാജ്യത്തൊട്ടാകെയുള്ള പള്ളികള്‍ 30 ശതമാനം ശേഷിയില്‍ ഇന്ന് തുറന്നത്.

വീടുകളില്‍നിന്ന് തന്നെ അംഗശുദ്ധി വരുത്തണമെന്നും മുസല്ല കൊണ്ടുവരണമെന്നും ഔഖാഫ് നിര്‍ദേശിച്ചിരുന്നു. വാതിലുകളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും പള്ളിയില്‍ എത്തുന്നത് ഒഴിവാക്കണം. മൂന്നുമീറ്റര്‍ അകലം പാലിക്കുന്നതിനായി പള്ളികളില്‍ മാര്‍ക്ക് ചെയ്യണം. കൂട്ടംകൂടല്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. നമസ്‌കാര സമയങ്ങളില്‍ മാത്രമേ പള്ളി തുറക്കാന്‍ പാടുള്ളൂ. അതിനുശേഷം അടച്ചിടണം.

UAE MASJID OPENING

വ്യവസായ മേഖലകള്‍, തൊഴിലാളി നഗരങ്ങള്‍, മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, ബാഹ്യ റോഡുകള്‍ എന്നിവിടങ്ങളിലെ പള്ളികള്‍ ഒഴികെയുള്ളവ ബുധനാഴ്ച മുതല്‍ പ്രാര്‍ഥനകള്‍ക്കായി തുറക്കുമെന്ന് ഷാര്‍ജ ഇസ്‌ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ച പ്രാര്‍ഥന ഉണ്ടാവുകയില്ല. സ്ത്രീകള്‍ക്ക് അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവരും കോവിഡ് ബാധിച്ചവരുടെ കൂടെ താമസിക്കുന്നവരും പള്ളികളില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

uae-mosques-reopen-with-socially-distanced-dawn-prayers


 

Most Popular