Thursday, July 29, 2021
Home Newsfeed ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ സര്‍വീസ് നടത്തില്ലെന്ന് ഇത്തിഹാദ്

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ സര്‍വീസ് നടത്തില്ലെന്ന് ഇത്തിഹാദ്

ദുബൈ: ജൂലൈ ആദ്യവാരം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു. ജൂലൈ 31 വരെ ഈ റൂട്ടില്‍ സര്‍വീസ് നടത്തില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ജൂലൈ 31ന് മുമ്പ് സര്‍വീസി ഉണ്ടാവില്ലെന്ന് ഇത്തിഹാദ് അറിയിച്ചു. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടി ആയാണ് ഇക്കാര്യമറിയിച്ചത്.

നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് 31 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് ഇന്നലെ എമിറേറ്റ്‌സും അറിയിച്ചിരുന്നു.
ALSO WATCH

Most Popular