Wednesday, June 23, 2021
Home Gulf UAE മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് യുഎഇ പ്രസിഡന്റ്

മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് യുഎഇ പ്രസിഡന്റ്

ദുബൈ: വെള്ളിയാഴ്ച്ച മഴയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. പള്ളികള്‍, ഈദ്ഗാഹുകള്‍, മറ്റ് പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാര്‍ഥന നടക്കും. പ്രവാചക നിര്‍ദേശപ്രകാരമാണ് മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന നടത്തുന്നത്.

വെള്ളിയാഴ്ച്ച ജുമുഅ പ്രാര്‍ഥനയ്ക്ക് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികളില്‍ മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന നടക്കുക. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രാര്‍ഥന.
UAE President calls for nation-wide rain prayers this Friday

Most Popular