Wednesday, June 23, 2021
Home Gulf UAE ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 628 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റിന്റെ ഉത്തരവ്

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 628 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റിന്റെ ഉത്തരവ്

അബൂദാബി: 49-ാം ദേശീയ ദിനാഘോഷ ഭാഗമായി 628 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാരുടെ കടങ്ങളും പിഴയും ഒഴിവാക്കുന്നതാണ്. മാപ്പുനല്‍കുന്ന തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്കൊപ്പം പുതിയ ജീവിതം ആസ്വദിക്കാനും ദുരിതങ്ങള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കുന്നതിനുള്ള പ്രസിഡന്റ് ശൈഖ് ഖലീഫയുടെ പ്രത്യേക താല്‍പര്യഭാഗമായാണ് ഈ നടപടി.

Most Popular