Friday, May 14, 2021
Home Gulf UAE യുഎഇയില്‍ 1,227 പേര്‍ക്ക് കോവിഡ്; രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ 1,227 പേര്‍ക്ക് കോവിഡ്; രണ്ടു പേര്‍ കൂടി മരിച്ചു

അബൂദബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 1,227 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,542 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,461 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,00,892 ആയി. ഇവരില്‍ 1,77,407 പേരും രോഗമുക്തരായിട്ടുണ്ട്. 655 പേരാണ് മരണപ്പെട്ടത്. നിലവില്‍ 22,830 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രണ്ട് കോടിയോളം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

Most Popular