Tuesday, July 27, 2021
Home Gulf UAE യുഎഇയില്‍ 262 പേര്‍ക്ക് കോവിഡ്; 195 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ 262 പേര്‍ക്ക് കോവിഡ്; 195 പേര്‍ക്ക് രോഗമുക്തി

അബൂദബി: യുഎഇയില്‍ ഇന്ന് 262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 62,966 ആയി. ഇന്ന് 195 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 56,961 ആയി.

അതേസമയം, രാജ്യത്ത് ഇന്ന് ഒരാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 358 ആയി.

Most Popular