X
യുഎഇയില്‍ ഇന്ന് 403 പേര്‍ക്ക് കൊവിഡ്; ഒരു മരണം

യുഎഇയില്‍ ഇന്ന് 403 പേര്‍ക്ക് കൊവിഡ്; ഒരു മരണം

personmtp rafeek access_timeSaturday July 11, 2020
HIGHLIGHTS
യു.എ.ഇയില്‍ ഇന്ന് 403 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു.

അബൂദബി: യു.എ.ഇയില്‍ ഇന്ന് 403 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 54453 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9474 പേരാണ്.

ഇന്ന് പുതുതായി 679 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 44648 ആയി. അതേസമയം, ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 331 ആയി.

SHARE :
folder_openTags
content_copyCategory
UAE