Tuesday, July 27, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 494 പേര്‍ക്ക് രോഗ മുക്തി; പോസിറ്റീവ് 254 പേര്‍ക്കു മാത്രം

യുഎഇയില്‍ ഇന്ന് 494 പേര്‍ക്ക് രോഗ മുക്തി; പോസിറ്റീവ് 254 പേര്‍ക്കു മാത്രം

അബൂദബി: യുഎഇക്ക് ഇന്ന് ആശ്വാസ ദിനം. 254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 494 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 57,988 ആയി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 50,848 ആയി. ഇന്ന് മരണമൊന്നും റിപോര്‍ട്ട് ചെയ്തില്ലെന്നതും ആശ്വാസകരമാണ്.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6,798 പേരാണ്. അതേസമയം, യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 342 പേരാണ്.

Most Popular