Sunday, July 25, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 705 പേര്‍ക്ക്; ഒരു മരണം കൂടി

യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 705 പേര്‍ക്ക്; ഒരു മരണം കൂടി

അബൂദബി: യുഎഇയില്‍ ഇന്ന് 705 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 73,471 ആയി. ഇന്ന് 494 പേര്‍ കൂടി പുതുതായി രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 63,652.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,431 പേരാണ്. അതേസമയം, യുഎഇയില്‍ ഇന്ന് ഒരാള്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു. 388 ആണ് യുഎഇയിലെ കോവിഡ് മരണസംഖ്യ.

Most Popular