Saturday, April 10, 2021
Home Gulf UAE യുഎഇയില്‍ ആയിരം കടന്ന് പുതിയ കോവിഡ് കേസുകള്‍; അഞ്ചു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ ആയിരം കടന്ന് പുതിയ കോവിഡ് കേസുകള്‍; അഞ്ചു പേര്‍ കൂടി മരിച്ചു

അബൂദബി: യുഎഇയില്‍ ഇന്ന് 1,121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 1,295 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരാണ് യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെ 1,32,629 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,28,902 പേര്‍ ഇതിനകം രോഗമുക്തരായി. 495 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ 3,232 കോവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 143,991 പരിശോധനകളാണ് നടത്തിയത്.


 

Most Popular