Wednesday, July 28, 2021
Home Gulf UAE യുഎഇയില്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി; പുതുതായി രോഗം സ്ഥിരീകരിച്ചത് 261 പേര്‍ക്കു മാത്രം

യുഎഇയില്‍ കൂടുതല്‍ പേര്‍ രോഗമുക്തരായി; പുതുതായി രോഗം സ്ഥിരീകരിച്ചത് 261 പേര്‍ക്കു മാത്രം

അബുദാബി: യുഎഇയില്‍ 24 മണിക്കൂറിനിടെ 387 പേര്‍ കോവിഡ് മുക്തരായി. 261 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

പുതുതായി 46,000 ത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയപ്പോഴാണ് 261 പേര്‍ക്ക് രോഗം കണ്ടെത്തിയത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 58,249 ആയി. ആകെ മരണം: 343. രോഗമുക്തിനേടിയവര്‍: 51,235. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: 6,671. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.


 

Most Popular