Saturday, May 15, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലു പേര്‍ മരിച്ചു; 1254 പേര്‍ക്ക് കൂടി രോഗബാധ

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന നാലു പേര്‍ മരിച്ചു; 1254 പേര്‍ക്ക് കൂടി രോഗബാധ

അബുദാബി: യുഎഇയില്‍ ഇന്ന് 1254 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. അതേസമയം 823 പേര്‍ കൂടി രോഗമുക്തരായി. 24 മണിക്കൂറിനിടെ നടത്തിയ 1,36,132 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1,92,404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 1,68,129 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 634 പേരാണ് മരിച്ചത്. നിലവില്‍ 23,641 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്. 1.9 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇക്കാലയളവില്‍ യുഎഇയില്‍ നടത്തിയത്.

Most Popular