Tuesday, July 27, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 283 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 283 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 98 പേര്‍ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 64,102ഉം രോഗമുക്തി നേടിയവരുടെ എണ്ണം 57,571ഉം ആയി. അതേസമയം, രാജ്യത്ത് ഇന്ന് രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. 361 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.

പുതുതായി രോഗം സ്ഥീരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. 77,640 പ്രവാസികളിലും സ്വദേശികളിലുമാണ് കോവിഡ് പരിശോധന നടത്തിയത്.

uae reported two covid death today

Most Popular