Monday, April 19, 2021
Home Gulf UAE യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 1,359 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ കോവിഡ് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു; 1,359 പേര്‍ക്ക് രോഗബാധ

ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 1,359 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,25,123 ആയി ഉയര്‍ന്നു. 1,18,058 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതിലാണ് ഇത്രയും പുതിയ കേസുകള്‍ കണ്ടെത്തിയത്.

2,037 പേര്‍ പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,18,931 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രണ്ടുപേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 477.

UAE reports 1,359 new COVID-19 cases, 2 deaths


 

Most Popular