Saturday, July 24, 2021
Home Newsfeed യുഎഇയില്‍ ഇന്ന് 3 കോവിഡ് മരണം; 1,874 പോസിറ്റീവ് കേസുകള്‍

യുഎഇയില്‍ ഇന്ന് 3 കോവിഡ് മരണം; 1,874 പോസിറ്റീവ് കേസുകള്‍

അബൂദബി: യുഎഇയില്‍ ഇന്ന് 1,874 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,842 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3 പേര്‍ മരിച്ചതോടെ ആകെ മരണം 1,699 ആയി.

രാജ്യത്തെ ആകെ രോഗികള്‍ 5,83,071. രോഗമുക്തി നേടിയവര്‍ ആകെ 5,62,576. ചികിത്സയിലുള്ളവര്‍ 18,796. യുഎഇയില്‍ 2,31,928 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു. രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പും കാര്യക്ഷമമായി നടന്നുവരുന്നു.

 

Most Popular