Saturday, July 24, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു; 210 പേര്‍ക്ക് പോസിറ്റീവ്

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു; 210 പേര്‍ക്ക് പോസിറ്റീവ്

അബൂദബി: യുഎഇ യില്‍ ഇന്ന് 210 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 64,312 ആയി. അതേസമയം രാജ്യത്ത് 123 പേര്‍ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 57,694 പേര്‍ക്കാണ് ഇതിനകം രോഗം സുഖപ്പെട്ടത്.

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്നുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 364 ആയി. നിലവില്‍ 6,254 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് 65,000ത്തിലധികം കോവിഡ് പരിശോധനകള്‍ പുതുതായി നടത്തിയതായി മന്ത്രാലയം അറിയിച്ചു.

uae-reports-210-covid-19-cases-123-recoveries-3-deaths

Most Popular