Tuesday, April 13, 2021
Home Sub Title കോവിഡ്: യുഎഇയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 17 പേര്‍

കോവിഡ്: യുഎഇയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 17 പേര്‍

അബൂദബി: യുഎഇയില്‍ കോവിഡ് മരണങ്ങള്‍ കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 17 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്. 2250 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. അതേ സമയം, 3684 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ രോഗബാധിതര്‍: 3,70,425 ആയി. രോഗമുക്തി നേടിയവര്‍ ആകെ: 3,59,697. മരിച്ചവരുടെ എണ്ണം 1,125. ചികിത്സയില്‍ ഉള്ളത് 9603 പേര്‍.

കോവിഡ് നേരത്തെ കണ്ടെത്തുകയും ചികിത്സ നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ദേശീയാടിസ്ഥാനത്തില്‍ മുന്‍ കൂര്‍ പരിശോധനാ പദ്ധതി പുരോഗമിക്കുകയാണ്. പുതുതായി 1,97,701 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 29.1 ദശലക്ഷത്തിലേറെ ആയി. അതേസമയം, കോവിഡിനെതിരായ കുത്തിവയ്പ്പും സജീവമായി തുടരുകയാണ്.

 

Most Popular