Saturday, July 24, 2021
Home Gulf UAE യുഎഇയില്‍ കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; ഇന്ന് 12 പേര്‍ കൂടി മരിച്ചു; നിലവില്‍ കാല്‍ ലക്ഷത്തിലേറെ...

യുഎഇയില്‍ കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; ഇന്ന് 12 പേര്‍ കൂടി മരിച്ചു; നിലവില്‍ കാല്‍ ലക്ഷത്തിലേറെ രോഗികള്‍

അബൂദബി: യുഎഇയില്‍ കോവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 12 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 2,948 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 303,609 ആയി. പുതിയ കണക്കുകള്‍ പ്രകാരമാണ് 850 ജീവനുകളാണ് കോവിഡില്‍ പൊലിഞ്ഞത്.

അതേ സമയം, ഇന്ന് 4,189 പേര്‍ കൂടി രോഗമുക്തി നേടി. 276,958 പേരാണ് ഇതിനകം കോവിഡിന്റെ പിടിയില്‍ നിന്ന് മോചനം നേടിയത്. 1,84,260 പേര്‍ക്ക് പുതുതായി കോവിഡ് പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Popular