Sunday, September 26, 2021
Home Gulf UAE യുഎഇയില്‍ 563 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

യുഎഇയില്‍ 563 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

ദുബയ്: യുഎഇയില്‍ ഇന്ന് 563 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച്ച മൂന്നു പേര്‍ കൂടി വൈറസ് ബാധമൂലം മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,532 ആയി. മരണസംഖ്യ 258ല്‍ എത്തി.

24 മണിക്കൂറിനിടെ 314 പേര്‍ പൂര്‍ണമായും സുഖപ്പെട്ടു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 16,585 ആയി. 38,000 പേരെ കോവിഡ് പരിശോധന നടത്തിയതിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.

UAE reports 563 new coronavirus cases, 3 deaths

 

Most Popular