Tuesday, August 3, 2021
Home Gulf UAE യുഎഇയില്‍ ഇന്ന് 640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബൈ: യുഎഇയില്‍ 24 മണിക്കൂറിനിടെ 640 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 399 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ രോഗികളുടെ എണ്ണം 79,489 ആയി.

അതേ സമയം, 24 മണിക്കൂറിനിടെ 468 പേര്‍ കോവിഡ് മുക്തരായി. 69,451 പേരാണ് രാജ്യത്ത് ഇതിനകം രോഗമുക്തി നേടിയത്. 9.639 പേരാണ് നിലവില്‍ യുഎഇയില്‍ കോവിഡ് രോഗികളായി ഉള്ളത്.

Most Popular