Monday, April 12, 2021
Home Gulf UAE യുഎഇ റസിഡന്റ് വിസക്കാര്‍ക്ക് മടങ്ങാം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് തുടങ്ങി

യുഎഇ റസിഡന്റ് വിസക്കാര്‍ക്ക് മടങ്ങാം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിങ് തുടങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള റസിഡന്റ് വിസക്കാര്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ സൗകര്യം. ഇതിനായി ഈമാസം 12 മുതല്‍ 26 വരെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ്, കോള്‍ സെന്ററര്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവ വഴി ടിക്കറ്റെടുക്കാം.

യാത്രക്കാര്‍ യു എ ഇയിലേക്ക് മടങ്ങാന്‍ ഐസിഎ യുടെ അനുമതി ലഭിച്ചവരായിരിക്കണം. യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകാന്‍ ഈ വിമാനങ്ങളില്‍ യാത്ര അനുവദിക്കില്ല. ഈമാസം 12 മുതല്‍ 26 വരെ 15 ദിവസത്തേക്കാണ് ഈ സൗകര്യം പ്രഖ്യാപിച്ചിട്ടുള്ളത്. 96 മണിക്കൂറിനിടയില്‍ നടത്തിയ പിസിആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനഫലവും യാത്രയ്ക്ക് ആവശ്യമാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Most Popular