Sunday, August 1, 2021
Home Gulf UAE ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം റദ്ദാക്കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്; ഇനി ഇസ്രായേലുമായി സമ്പൂര്‍ണ വ്യാപാര ബന്ധം

ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം റദ്ദാക്കി യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്; ഇനി ഇസ്രായേലുമായി സമ്പൂര്‍ണ വ്യാപാര ബന്ധം

അബൂദബി: ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന 1972ലെ നിയമം റദ്ദാക്കി യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. ഇസ്രായേലുമായുള്ള വാണിജ്യ, നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇസ്രായേല്‍ ബഹിഷകരണ നിയമം റദ്ദാക്കിയതോടെ യുഎഇയിലുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രായേലിലെ കമ്പനികളുമായും വ്യക്തികളുമായും വ്യാപാര കരാറില്‍ ഏര്‍പ്പെടാനാവും. എല്ലാ തരത്തിലുള്ള ഇസ്രായേലി ഉല്‍പ്പന്നങ്ങളും യുഎഇയില്‍ വില്‍പ്പന നടത്തുന്നതിനും ഇതിലൂടെ സാധിക്കും.

ഇസ്രായേലുമായി സമ്പൂര്‍ണ നയതന്ത്രബന്ധം സ്ഥാപിക്കുന്ന കരാര്‍ ഈയിടെ യുഎഇ ഒപ്പുവച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ആയിരുന്നു ഇത്. പല അറബ് രാജ്യങ്ങളും സമാനപാത പിന്തുടരുമെന്ന് തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര രാജ്യത്തിനായുള്ള തങ്ങളുടെ പോരാട്ടത്തെ പിന്നില്‍ നിന്ന് കുത്തുന്ന നടപടിയാണ് ഇതെന്നാണ് ഫലസ്തീന്റെ നിലപാട്.

UAE: Sheikh Khalifa bin Zayed issues a decree to abolish the Israel Boycott Law

Most Popular