Saturday, April 17, 2021
Home Newsfeed 200 കോടിയിലേറെ ദിര്‍ഹത്തിന്റെ ആയുധ കരാറില്‍ ഒപ്പ് വെച്ച് യുഎഇ

200 കോടിയിലേറെ ദിര്‍ഹത്തിന്റെ ആയുധ കരാറില്‍ ഒപ്പ് വെച്ച് യുഎഇ

അബൂദബി: യുഎഇയില്‍ ദേശീയ പ്രതിരോധ, നാവികസേന (ഐഡെക്സ്, നേവഡെക്സ്) പ്രദര്‍ശനത്തിന്റെ നാലാം ദിനത്തില്‍ കോടികളുടെ ആയുധ കരാര്‍ ഒപ്പിട്ടു. ഇന്നലെ ആറ് രാജ്യാന്തര കമ്പനികളും 18 പ്രാദേശിക കമ്പനികളുമായി 200 കോടിയിലേറെ ദിര്‍ഹത്തിന്റെ കരാറുകളില്‍ ഒപ്പുവെച്ചെന്ന് എക്സിബിഷന്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹസ്സാനി അറിയിച്ചു.

ബോയിങ്, വല്ലോ എക്യുപ്മെന്റ് സ്പെയര്‍ പാര്‍ട്സ് ട്രേഡിങ്, ഹാരിസ് ഇന്റര്‍നാഷണല്‍ ഐഎന്‍സി, എലെട്രോണിക്ക എസ്പിഎ, യാസ് ഹോള്‍ഡിങ് എല്‍സിസി, അബുദാബി ഷിപ്പിങ് ബില്‍ഡിങ് എന്നിവയാണ് ബുധനാഴ്ച കരാര്‍ ഒപ്പിട്ട പ്രമുഖ കമ്പനികള്‍.

Most Popular