Monday, June 14, 2021
Home Gulf UAE കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യുഎഇയും കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു

കേരളത്തിലേക്കുള്ള ചാര്‍ട്ടര്‍ വിമാനങ്ങളില്‍ യുഎഇയും കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു

ദുബയ്: കേരളത്തിലേക്ക് പോകാന്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യുഎഇയും കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു. സൗദിയും, ഒമാനും നേരത്തേ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുള്ള യുഎഇയില്‍ നിന്നാണ്. ആയിരക്കണക്കിന് പ്രവാസികളുടെ മടക്കയാത്രയാണ് ഇതിലൂടെ അവതാളത്തിലാവുക. ഈമാസം തന്നെ നൂറിലധികം ചാര്‍ട്ടര്‍ വിമാനങ്ങളാണ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ യാത്ര ചെയ്യേണ്ടവരെല്ലാം കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് കരസ്ഥമാക്കേണ്ടി വരും.

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന കേരള സര്‍ക്കാറിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഗള്‍ഫിലെ ഇന്ത്യന്‍ എംബസികള്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയത്. കോവിഡ് പരിശോധനക്ക് എംബസികള്‍ സൗകര്യമൊരുക്കണം എന്ന് ആവശ്യപ്പെട്ടും കേരളം എംബസികള്‍ക്ക് കത്തയച്ചിരുന്നു.

കേരളം മാത്രമാണ് ഇങ്ങിനെയൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. വന്ദേഭാരത് വിമാനങ്ങള്‍ക്കോ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കോ ഇങ്ങിനെയൊരു നിബന്ധനയില്ല.

Most Popular