Sunday, August 1, 2021
Home Newsfeed ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാന്‍ യുഎഇ

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാന്‍ യുഎഇ

ദുബൈ: ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിക്കാന്‍ ഒരുങ്ങി യുഎഇ. പരമ്പരാഗത ക്ലൗഡ് സീഡിങ് രീതിക്ക് പകരം മഴമേഘങ്ങളിലേക്ക് പറന്നുകയറുന്ന ഡ്രോണുകള്‍ നല്‍കുന്ന ഇലക്ട്രിക്കല്‍ ചാര്‍ജ് വഴി മഴ പെയ്യിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പരിശോധിക്കുന്നത്. മേഘങ്ങളില്‍ രാസപദാര്‍ത്ഥം എത്തിക്കുന്നതിനാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.

പ്രൊഫസര്‍ ഗൈല്‍സ് ഹാരിസണിന്റെ നേതൃത്വത്തില്‍ യുകെയിലെ റീഡിങ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ദുബൈ സനദ് അക്കാദമിയിലാണ് ഇതിന്റെ പ്രാഥമിക നടപടികള്‍ നടത്തുന്നത്. ആഗോളതലത്തില്‍ മഴ വര്‍ധിപ്പിക്കുന്നതിന് ഇത്തരം പരീക്ഷണങ്ങള്‍ നിര്‍ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ അബ്ദുല്ല അല്‍ മന്‍ദൂസ് വ്യക്തമാക്കി.

Most Popular