Saturday, September 25, 2021
Home Gulf UAE യുഎഇയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

യുഎഇയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

അബൂദബി: ഏത് രാജ്യത്ത് നിന്നും യുഎഇ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. പൗരന്മാര്‍, താമസക്കാര്‍, വിനോദസഞ്ചാരികള്‍, യാത്രക്കാര്‍ ഉള്‍പ്പെടെ യുഎഇ വിമാനത്താവളങ്ങളിലൂടെ എത്തുന്ന എല്ലാവര്‍ക്കും രാജ്യങ്ങള്‍ പരിഗണിക്കാതെ തന്നെ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണെന്ന് യുഎഇ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

എല്ലാ യുഎഇ വിമാനത്താവളങ്ങളിലും ആഗസ്ത് 1 മുതല്‍ പിസിആര്‍ പരിശോധനകള്‍ നടപ്പിലാക്കും. യൂറോപ്യന്‍ യൂനിയന്‍, ബ്രിട്ടന്‍ തുടങ്ങീ കോവിഡ് പിസിആര്‍ ടെസ്റ്റ് ആവശ്യമുള്ള മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യുഎഇ നിവാസികളും വിമാനത്തില്‍ കയറുന്നത്തിന് മുമ്പ് പരിശോധന നടത്തേണ്ടതുണ്ടെന്ന് നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി ആന്റ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് മന്ത്രാലയവും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു.

update: COVID-19 PCR tests mandatory for all inbound passengers


 

Most Popular