Wednesday, May 12, 2021
Home News Kerala കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണ കടത്ത്; യുഎഇയിലെ മലയാളികള്‍ക്കും പങ്ക്; അന്വേഷണം കൂടുതല്‍ പേരിലേക്ക്

കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണ കടത്ത്; യുഎഇയിലെ മലയാളികള്‍ക്കും പങ്ക്; അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇയിലെ മലയാളികള്‍ക്കും പങ്ക്. നയതന്ത്ര ബാഗില്‍ സ്വര്‍ണം വയ്ക്കുന്നത് ഈ സംഘമാണ്. ഇവരെ പിടികൂടി നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് 15 കോടിയുടെ സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനെക്കുറിച്ചുളള വിവരങ്ങള്‍ കസ്റ്റംസ് ഇന്ന് പുറത്തുവിട്ടിരുന്നു. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ ഇപ്പോള്‍ ഇപ്പോള്‍ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ ഓപ്പറേഷന്‍സ് മാനേജരാണ്.

ഒളവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കള്ളക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. കോണ്‍സുലേറ്റ് പിആര്‍ഒയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.

സരിത്തിനൊപ്പം സ്വപ്നയും തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. തട്ടിപ്പിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല. കോണ്‍സുലേറ്റിലെ ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടാകാമെന്ന് കസ്റ്റംസ് സംശയിക്കുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

Most Popular