Monday, June 14, 2021
Home Gulf UAE സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ക്വാറന്റീന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ക്വാറന്റീന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ

അബൂദബി: യുഎഇയില്‍ കോവിഡ് പോസിറ്റീവ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ രോഗബാധിതരായ രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കോ ആയി പുതിയ ക്വാറന്റീന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) പുറപ്പെടുവിച്ചു. വാക്‌സിന്‍ എടുക്കാത്ത ജീവനക്കാരുടെ ക്വാറന്റീന്‍ അവധി അവരുടെ വാര്‍ഷിക അവധിയില്‍ നിന്ന് കുറയ്ക്കാവുന്നതാണ്. ഇനി അവധി അവശേഷിക്കുന്നില്ലെങ്കില്‍ ശമ്പളമില്ലാത്ത ലീവായി കണക്കാവുന്നതാണ്.

രോഗബാധിതരും അടുത്ത സമ്പര്‍ക്കത്തില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാരും നിര്‍ദ്ദേശിച്ച ക്വാറന്റീന്‍, ചികിത്സ മാര്‍ഗ്ഗങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് എഫ്.എച്ച്.ആര്‍ വ്യക്തമാക്കി.

Most Popular