Sunday, June 20, 2021
Home Gulf UAE യാത്ര 'ഹരിത പട്ടിക' പുതുക്കി അബുദബി

യാത്ര ‘ഹരിത പട്ടിക’ പുതുക്കി അബുദബി

അബുദബി: അബുദബി സാംസ്‌കാരിക-ടൂറിസം വകുപ്പ് ‘ഹരിത പട്ടിക’ പുതുക്കി. ഹരിത പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് അബുദബിയില്‍ എത്തിയതിന് ശേഷമുള്ള നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികള്‍ ഒഴിവാകുന്നതാണ്. അതോടൊപ്പം എത്തുന്ന സമയത്ത് മാത്രമാണ് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതുള്ളു.

ഹരിത പട്ടികയിലെ രാജ്യങ്ങള്‍: ഓസ്ട്രേലിയ, ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബ്രൂണൈ, ചൈന, ഫോക്ക്ലാന്റ് ദ്വീപുകള്‍, ഗ്രീന്‍ലാന്റ്, ഹോങ്കോംഗ് (SAR),  മാലിദ്വീപ്, മൗറീഷ്യസ്, മംഗോളിയ, ന്യൂസിലാന്റ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്.

 

 

Most Popular