Thursday, September 23, 2021
Home Gulf UAE യുഎഇ വിസാ കാലാവധി കഴിഞ്ഞവര്‍ രാജ്യംവിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യുഎഇ വിസാ കാലാവധി കഴിഞ്ഞവര്‍ രാജ്യംവിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുബൈ: യുഎഇയില്‍ വിസിറ്റ് വിസാ കാലാവധി കഴിഞ്ഞവര്‍ ഗ്രേസ് പിരീഡ് ഉപയോഗപ്പെടുത്തി രാജ്യം വിടുമ്പോള്‍ ദുബയില്‍ 48 മണിക്കൂര്‍ മുമ്പ് റിപോര്‍ട്ട് ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റീസണ്‍ഷിപ്പ്(ഐസിഎ) അറിയിച്ചു. മാര്‍ച്ച് 1ന് മുമ്പ് വിസാ കാലാവധി കഴിഞ്ഞവര്‍ക്കാണ് പിഴകൂടാതെ ഡിസംബര്‍ 31ന് മുമ്പ് രാജ്യം വിടാനാവുക. ദുബൈ അല്‍ മക്തൂം എയര്‍പോര്‍ട്ട് വഴി പോകുന്നവര്‍ ദുബൈ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയിലാണ് ഡിപാര്‍ച്ചര്‍ ടൈമിന് 48 മണിക്കൂര്‍ മുമ്പ് റിപോര്‍ട്ട് ചെയ്യേണ്ടത്.

അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ ഡിപാര്‍ച്ചര്‍ ടൈമിന് ആറ് മണിക്കൂര്‍ മുമ്പ് റിപോര്‍ട്ട് ചെയ്യണം.

റസിഡന്‍സ് വിസാ കാലാവധി കഴിഞ്ഞവര്‍ ഡിസംബര്‍ 31ന് മുമ്പുള്ള ഏതെങ്കിലും തിയ്യതിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യണം. ഡിപാര്‍ച്ചറിന് നാല് മണിക്കൂര്‍ മുമ്പായി ടിക്കറ്റും പാസ്‌പോര്‍ട്ടും സഹിതം എയര്‍പോര്‍ട്ടില്‍ എത്തണം. വിസാ കാലവധി കഴിഞ്ഞവരുടെ ബന്ധുക്കള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉണ്ടെങ്കില്‍ അവരോടൊപ്പമാണ് രാജ്യം വിടേണ്ടത്.

UAE visa amnesty: ICA issues exit procedures

Most Popular