Friday, June 18, 2021
Home Gulf UAE യുഎഇ വിസ, ഐഡി പിഴകള്‍ ഒഴിവാക്കി; മൂന്ന് മാസത്തിനകം രാജ്യംവിടണം

യുഎഇ വിസ, ഐഡി പിഴകള്‍ ഒഴിവാക്കി; മൂന്ന് മാസത്തിനകം രാജ്യംവിടണം

ദുബായ്: യുഎഇയില്‍ എല്ലാതരം വിസകള്‍ക്കും ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയ്ക്കും പിഴ ഒഴിവാക്കി. പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റേതാണ് ഉത്തരവ്. ഈ മാസം 18 മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഈ കാലയളവിനുള്ളില്‍ പിഴ അടയ്ക്കാതെ രാജ്യം വിടാവുന്നതാണ്.

പുതിയ തീരുമാനം യുഎഇയിലുള്ള മലയാളികളടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ഡ് ആശ്വാസമാകും. ഫലത്തില്‍ പൊതുമാപ്പ് കാലത്തെ ആനുകൂല്യങ്ങളാണ് വിസാ കാലാവധി കഴിഞ്ഞ അനധികൃത താമസക്കാര്‍ക്ക് ലഭിക്കുക. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്നവര്‍ക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ ഖമീസ് അല്‍ കഅബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആനുകൂല്യം ആവശ്യമുള്ളവര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെ സ്മാര്‍ട് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കണം. കോവിഡിന് മുന്‍പ് യുഎഇയില്‍ ജോലി തേടിയും മറ്റുമെത്തിയ ഒട്ടേറെ യുവതീ യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പലരും പിഴ ഒടുക്കാന്‍ വഴിയില്ലാതെ ആശങ്കയിലായിരുന്നു. ഇവര്‍ക്ക് പുതിയ പ്രഖ്യാപനം ആശ്വാസമാവും.

uae visa id fine exempted by president


 

Most Popular