ദുബൈ: മാര്‍ച്ച് 1ന് ശേഷം വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് നാളെ മുതല്‍ പിഴ ഈടാക്കി തുടങ്ങും. മാര്‍ച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, വിസിറ്റ് വിസക്കാര്‍ ആഗസ്ത് 11ന് അകം രാജ്യം വിടണമെന്ന് യുഎഇ സര്‍ക്കാര്‍ ജൂലൈ 10ന് അറിയിച്ചിരുന്നു.
ആഗസ്ത് 11ന് ശേഷം രാജ്യത്ത് തങ്ങുന്ന ഇത്തരക്കാര്‍ ദിവസം 100 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരുമെന്ന് ആമിര്‍ സെന്ററുകള്‍ അറിയിച്ചതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
കാലാവധി കഴിഞ്ഞ വിസിറ്റ് വിസക്കാരില്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങുന്നതിന് പകരം വിസ പുതുക്കുന്നതായാണ് മനസ്സിലാവുന്നതെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത്തരത്തിലുള്ള 3000ഓളം അപേക്ഷകള്‍ ലഭിച്ചതായി സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ അഫീഫ് അഹ്മദ് പറഞ്ഞു. അപേക്ഷകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയതായും ചില ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. വന്ദേഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
uae visit visa expiry