Saturday, June 12, 2021
Home Gulf UAE റിക്കവറി വാഹനങ്ങളുടെ റോഡ് നിയമലംഘനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി പോലീസ്‌

റിക്കവറി വാഹനങ്ങളുടെ റോഡ് നിയമലംഘനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി പോലീസ്‌

അബൂദബി: സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ ഹെവി ഉപകരണങ്ങളും വാഹനങ്ങളും എത്തിക്കാന്‍ സാധാരണ റിക്കവറി വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് . അബൂദബി പോലീസാണ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത്തരത്തില്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് അപകടമുണ്ടാക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇങ്ങനെ നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ഫെഡറല്‍ ട്രാഫിക് നിയമം, ആര്‍ട്ടിക്കിള്‍ നമ്പര്‍ (26 എ) അനുസരിച്ച് ശിക്ഷി ലഭിക്കുന്നതാണ്. സുരക്ഷാ നടപടികള്‍ പാലിക്കാത്ത ഹെവി വാഹനങ്ങള്‍ ഓടിക്കുന്നവരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കും.

എന്നാല്‍ അതേ നിയമത്തിലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (9 എ) അനുസരിച്ച് ഹെവി വാഹനങ്ങള്‍ മറ്റുള്ളവരെ അപകടപ്പെടുത്തുന്ന രീതിയില്‍ ലോഡുചെയ്താല്‍ 2000 ദിര്‍ഹം പിഴക്കും 6 ട്രാഫിക് പോയിന്റുകള്‍ക്കും ലഭിക്കുന്നതാണ്. കൂടാതെ അയാളുടെ അല്ലെങ്കില്‍ മറ്റൊരാളുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയില്‍ ഹെവി വാഹനം ഓടിച്ചാല്‍ 3000 ദിര്‍ഹം പിഴ ഈടാക്കുന്നതാണ്. ആവശ്യാനുസരണമുള്ള വാഹനത്തിന് പകരം മറ്റൊരു വാഹനം ഉപയോഗിച്ചാല്‍ 300 ദിര്‍ഹം പിഴയ്ക്കും നാല് ട്രാഫിക് പോയിന്റുകളും രേഖപ്പെടുത്തുന്നതാണ്.

Most Popular